കുട്ടികള്‍ക്ക് മാത്രമായി ‘കുട്ടിക്കൂട്ടം’എന്ന കുട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.ചിത്രകലയില്‍ അഭിരുചിയുളള കുട്ടികള്‍ക്ക് ദിശാബോധത്തിലൂന്നിയ കലാ പരിശീലന കളരികള്‍ നടത്തി ഭാവിയിലെ കലാകാരന്മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. വയനാട് ജില്ല കുട്ടി കൂട്ടത്തിന്റ ഉദ്ഘാടനം ഓണ്‍ലൈനായി പ്രശസ്ത ചിത്രകാരന്‍ മോഹന്‍ദാസ് (മായാവി ,കപീഷ്) തുടങ്ങിയ ചിത്രകഥകളുടെ ശില്‍പി നിര്‍വഹിച്ചു .വയനാട് ജില്ല കുട്ടിക്കൂട്ടം ലീഡേഴ്‌സ് ആയി അഭിനന്ദ, നന്ദകിഷോര്‍ എന്നിവരെ തിരെഞ്ഞെടുത്തു.
ആശംസകളുമായി പ്രശസ്ത ചിത്രകാരന്‍ മദനന്‍ ,കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പശുപതി മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി എവറസ്റ്റ് രാജ്, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് ,പ്രസാദ് ,ഷാജി പാമ്പള, ഭഗീരതി ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.