സൗദി അറേബ്യയിൽ 16 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

0

 സൗദി അറേബ്യയി 16 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 379 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,52,950 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339947 ആയി ഉയർന്നു. ആകെ മരണസംഖ്യ 5641 ആണ്. 7362 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 807 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

Leave A Reply

Your email address will not be published.

error: Content is protected !!