സ്റ്റുഡന്റ് പോലീസ് കേഡറ്റ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചില്‍ഡ്രന്‍സ് ഡേ ചലഞ്ചിന്റെ ഭാഗമായി ആവിഷ്‌കരിച്ച ‘പുത്തനുടുപ്പും പുസ്തകവും’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ് നിര്‍വഹിച്ചു.
മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ വി രജി കുമാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി എസ്.എച്ച്.ഒ കെ.കെ. അബ്ദുല്‍ ഷെരീഫ് ,ജില്ലാ എ.ഡി.എന്‍.ഒ എം.സി സോമന്‍,പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, സലിന്‍ പാല, കെ.വി.രാജേന്ദ്രന്‍, റജീന ബക്കര്‍, ടി.മഹേഷ് കുമാര്‍, പി.എം അതുല്യ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍ഭയ കണിയാമ്പറ്റ, പഴശ്ശി ബാലമന്ദിരം തോണിച്ചാല്‍, ടി.കെ.എം ഓര്‍ഫനേജ് പന്തിപ്പൊയില്‍, സെന്റ് റോസല്ലോ സ്പീച്ച് ആന്റ് ഹിയറിംഗ് പൂമല,പ്രേരണ സ്‌പെഷ്യല്‍ സ്‌കൂള്‍ പുളിയാര്‍ മല എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, കായികോപകരണങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു.