മൊതക്കര എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തന മൂലകള്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല സമഗ്രമായി നവീകരിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൊതക്കര എല്‍ പി സ്‌കൂളില്‍ 25000 രൂപയുടെ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച പ്രവര്‍ത്തന മൂലകളുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് സി ആര്‍ സി കോഡിനേറ്റര്‍ ജൂബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുജേഷ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു, ഹെഡ്മിസ്ട്രസ് എല്‍സി അധ്യാപകരായ മിനി, രേഖ തുടങ്ങിയവര്‍ സംസാരിച്ചു.