യുവതിയെ പീഡിപ്പിച്ചതായി പരാതി പോലീസുകാരനെതിരെ കേസ്
ഒന്നര വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയെപല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരന്റെ പേരില്‍ കേസെടുത്തു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി. നാലാം ബറ്റാലിയനിലെ പോലീസുകാരന്‍ കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി നിപിന്‍ രാജിന്റെ പേരിലാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത. നിലവില്‍ സസ്‌പെന്‍ഷനിലായ ഇയാള്‍ ഒളിവിലാണ്.മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരമുണ്ട്.