സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടാത്ത പണിയ വിഭാഗം
ത്രിതല പഞ്ചായത്തുകളിലേക്കുള്ള സംവരണ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ഈ പട്ടികയിലെവിടെയും പേരുകളില്ലാത്ത ജില്ലയില്‍ ഭൂരിപക്ഷം വരുന്ന ഒരു വിഭാഗമുണ്ട്. നൂറിലധികം സീറ്റുകള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിട്ടും വിരലിലെ ണ്ണാവുന്ന സീറ്റുകളില്‍ പോലും മത്സരിക്കാന്‍ പരിഗണിക്ക പ്പെടാത്ത പണിയ വിഭാഗത്തില്‍പെട്ടവരാണ് ആ കൂട്ടര്‍.
ജില്ലയിലെ ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വിഭാഗമാണ് പണിയര്‍.വയനാട്ടില്‍ 66068 പണിയവോട്ടുകളുണ്ടെന്നതാണ് കണക്ക്.ഇവരുള്‍പ്പെടെയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംവരണസംവിധാനം ഏര്‍പ്പെടു ത്തിയത്.ജില്ലയിലെ ത്രിതല തദ്ദേശഭരണ സ്ഥാപനങ്ങളി ലേക്കായി 106 വാര്‍ഡുകളും അഞ്ച് പ്രസിഡണ്ട് പദവികളു മാണ് പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇവയിലെല്ലാം പണിയവിഭാഗത്തിന്റെ ജനസംഖ്യയേക്കാള്‍ കുറവുള്ള ആദിവാസികളിലെതന്നെ മുന്നോക്കക്കാര്‍മാത്രം കടന്നു കയറുന്നകാഴ്ചയാണ് മുന്‍കാലങ്ങളിലു ണ്ടായിരുന്നത്. പണിയ വിഭാഗത്തില്‍ നിന്നും വിരലിലെണ്ണാവുന്ന പേരുകള്‍ മാത്രമാണ് മത്സരരംഗത്തെത്തുന്നത്.തരിയോട് പഞ്ചായത്ത് വൈസ്പ്രസിഡണ്ടായിരുന്ന സന്തോഷ് മാത്രമാണ് ഈവിഭാഗത്തില്‍ നിന്നും കഴിഞ്ഞ തവണ പൊതുരംഗത്തെത്തിയത്
.ഈ തിരഞ്ഞെടുപ്പിലും ചിത്രം വിഭിന്നമല്ലെന്നാണ് സൂചനകള്‍.ഇവരുടെ അര്‍ഹതപ്പെട്ട അവകാശത്തിനായി ശബ്ദിക്കേണ്ടവരില്‍ നിന്നാണ് ഇവര്‍ക്കീ അവഗണനയെന്നാണ് ശ്രദ്ധേയം.