ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം തിരിച്ചു വരുന്നു
നിലവില്‍ സാറ്റ്‌ലൈറ്റ് ആശുപത്രിയായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലേക്ക് പ്രവര്‍ത്തനം മാറ്റുക.അതെ സമയം ഒ.പി.വിഭാഗം ഉള്‍പ്പെടെ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ മാര്‍ച്ച് 27 നാണ് ജില്ലയില്‍ ആദ്യമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി.ഏപ്രില്‍ ഒന്ന് മുതല്‍ മാനന്തവാടിയിലെ മൂന്ന് സ്വകാര്യആശുപത്രികളിലേക്ക് ചികിത്സാ സൗകര്യങ്ങള്‍ മാറ്റിയിരുന്നു.കഴിഞ്ഞ 9 മാസമായി വിദഗ്ദ ചികിത്സക്കായി ജില്ലയിലുള്ളവര്‍ ചുരമിറങ്ങേണ്ട അവസ്ഥയാണ്. ഈ അവസരത്തിലാണ് ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തി മറ്റ് ചികിത്സാ സൗകര്യങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമായത്.ഇത്തരമൊരു സാഹചര്യത്തിലാണ് അത്യാഹിത വിഭാഗം മാത്രം കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാര്‍ പറഞ്ഞു.