അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രതിഷേധവുമായി നാട്ടുകാര്‍
വാളാട് പ്രദേശത്തുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച പുത്തൂര്‍ ജുമാ മസ്ജിദിന് സമീപത്തെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രവര്‍ത്തി ആരംഭിക്കുന്നുവെന്ന അഭ്യുഹത്തെ തുടര്‍ന്ന് ഇന്ന് നിര്‍ദ്ദിഷ്ട സ്ഥലത്ത് നാട്ടുകാര്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു.
പാത്തിക്കമൂല, കുയിലവീട്, നരിപറ്റ, കണ്ണിമൂല എന്നീ ആദിവാസി കോളനികളുടെ സമീപത്താണ് നിര്‍ദിഷ്ട ഫാക്ടറിയുടെ പ്രാരംഭപ്രവര്‍ത്തികള്‍ ആരംഭിച്ചത്.പരിസര മലിനീകരണത്തിനു പുറമെ പ്രദേശത്തു കുടി വെള്ളത്തിനു പോലും ഈ ഫാക്ടറി കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് പ്രദേശത്തുകാര്‍ ആശങ്കപ്പെടുന്നത്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു തടസ്സമുണ്ടാക്കുന്ന ഈ ഫാക്ടറി നിര്‍മാണം ഒരു കാരണവശാലയും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു