വേല്‍മുരുകന്റെ ബന്ധുക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേനയാണ് സഹോദരന്‍ മുരുകന്‍ ഹര്‍ജി നല്‍കിയത്.
ഈ ആവശ്യം ഉന്നയിച്ച് വയനാട് കലക്ടറേറ്റിന് മുമ്പില്‍ ഏകദിന നിരാഹാരസമരം നടത്തുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.കോടതിയിലുള്ള കേസില്‍ എങ്ങനെയാണ് മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും മുമ്പ് മരിച്ച സി.പി. ജലീലിന്റെ സഹോദരനുമായ സി പി റഷീദ് ചോദിച്ചു. മുഴുവന്‍ കേസുകളും ഒരുമിച്ച് പരിഗണിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു..