പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു
2020 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ പുനഃപരിശോധന നടത്തേണ്ടിയിരുന്ന എല്ലാ അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകളും നവംബര്‍ 28ന് അതാത് താലൂക്കൂകളിലെ ലീഗല്‍ മെട്രോളജി ഓഫീസുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് ഹാജരാക്കി പിഴകൂടാതെ മുദ്ര ചെയ്യാവുന്നതാണെന്ന് ലീഗല്‍മെട്രോളജി ജില്ലാ മേധാവി രാജേഷ് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കൂട്ടി വിളിച്ച് അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകൂ. വൈത്തിരി താലൂക്കിന്റെ പരിധിയില്‍ ഉള്ളവര്‍ 0 4 9 3 6 2 0 3 3 7 0 എന്ന നമ്പറിലും മാനന്തവാടി താലൂക്കിന്റെ പരിധിയില്‍ ഉള്ളവര്‍ 0 4 9 3 5 2 4 4 8 6 3 എന്ന നമ്പറിലും സുല്‍ത്താന്‍ബത്തേരി താലൂക്കിന്റെ പരിധിയില്‍ ഉള്ളവര്‍ 0 4 9 3 6 2 4 6 3 9 5 എന്ന നമ്പറില്‍ ബന്ധപ്പെടണം