എംവിആര്‍ അനുസ്മരണം സംഘടിപ്പിച്ചു
സിഎംപി വയനാട് ജില്ല കൗണ്‍സിലിന്റെ ആദിമുഖ്യത്തില്‍ പനമരത്ത് നടത്തിയ എംവിആര്‍ അനുസ്മരണ ചടങ്ങ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും വേറിട്ട വ്യക്തിത്വമായിരുന്നു എംവി രാഘവന്‍ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി.കെ അസ്മത്ത് പറഞ്ഞു.
ചടങ്ങില്‍ പത്ത് വര്‍ഷത്തോളം ജില്ലാ പഞ്ചായത്ത് സാരഥിയായി കാലാവധി പൂര്‍ത്തിയാക്കിയ പി.കെ അസ്മത്തിനെ സിഎംപി സംസ്ഥാന കമ്മറ്റി അംഗം ടിവി രഘു പൊന്നാട അണിയിച്ചു ആദരിച്ചു.സിഎംപി ജില്ലാ സെക്രട്ടറി ടി.കെ ഭൂപേഷ് ,കോണ്‍ഗ്രസ് മണ്ഡലം പ്രസിണ്ടണ്ട് ബെന്നി അരിഞ്ചേര്‍ മല, എംപി ഗംഗാധരന്‍,കെ . അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.