വെള്ളമുണ്ടയില്‍ 5 പേര്‍ക്ക് പോസിറ്റീവ്.
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്നു നടന്ന ആന്റിജന്‍ പരിശോധനയില്‍ 5 പേര്‍ക്ക് പോസിറ്റീവ്.ഇതില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരുടെ സ്രവം ആര്‍ടിപിസിആര്‍ പരിശോധനയ്ക്കയച്ചു. 96 പേരിലാണ് ഇന്ന് പരിശോധന നടത്തിയത്.
വെള്ളമുണ്ടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കത്തില്‍ പെട്ട ആളുകള്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോബിന്‍, രാജേഷ്, സന്തോഷ്, ജോണ്‍സണ്‍, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.