പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. അധികൃതര്‍ നിസംഗതയില്‍
കമ്പളക്കാട് വിളമ്പുകണ്ടത്താണ് ഒരു മാസത്തിലേറെയായി പെപ്പ് പൊട്ടിറോഡില്‍ വെള്ളം പരന്നൊഴുകാന്‍ തുടങ്ങിയിട്ട്. പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.വെള്ളം പൊട്ടി ഒഴുകുന്നത് റോഡിന്റെ ഇറക്കത്തിലായതിനാല്‍ വാഹനങ്ങള്‍ തെന്നി വിഴുന്നതും പതിവാകുന്നുണ്ട്.
പ്രദേശത്ത് നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനമാകുന്ന കുടിവെള്ളമാണ് പാഴാവുന്നത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്.എത്രയും വേഗം പൈപ്പിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ശുദ്ധജല വിതരണം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.