വൈദ്യുതിയും ടെലിവിഷനും നല്‍കി ഇലക്ട്രിസിറ്റി ജീവനക്കാര്‍ മാതൃകയായി

0

നിര്‍ധന കുടുംബത്തിന് വൈദ്യുതിയും ടെലിവിഷനും നല്‍കി ഇലക്ട്രിസിറ്റി ജീവനക്കാര്‍ മാതൃകയായി. സമ്പൂര്‍ണ വൈദ്യുതികരണം നടപ്പിലാക്കിയിട്ടും സാങ്കേതിക കുരുക്കില്‍ പെട്ട് വൈദ്യുതി ലഭ്യമാവാതിരുന്ന കരണി തകിടിയില്‍ ജിജിയുടെ വീട്ടില്‍ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് വൈദ്യുതി എത്തിച്ചു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകര്‍.

പോളിയോ ബാധിതനായ മകനുള്‍പ്പെടെ ജിജിയുടെ 3 മക്കളും വിദ്യാര്‍ത്ഥികളാണ് .വൈദ്യുതി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ഇവര്‍ക്ക് അന്യമായിരുന്നു. ഇതറിഞ്ഞ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മുന്‍ കൈ എടുത്ത് വയറിംഗ് നടത്തി രേഖകള്‍ ശരിയാക്കി വൈദ്യുതി എത്തിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ടെലിവിഷനും ഡിടിഎച്ചും അടക്കമുള്ള സംവിധാനങ്ങളും എം എസ് റാവുത്തറിന്റെ സ്മരണാര്‍ത്ഥം സംഘടന ഏര്‍പ്പെടുത്തി. ഡിസിസി ജനറല്‍ സെക്രട്ടറി നജീബ് കരണിയുടെ സഹായവും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു.

കെഎം ജംഹര്‍ അധ്യക്ഷത വഹിച്ചു. എല്‍ദോ കെ ഫിലിപ്പ്, നജീബ് കരണി, രമേശന്‍ പി ജി. ആര്‍ മോഹന്‍ദാസ്. അബ്ദുള്‍ അസീസ് സി എവിമല്‍ കുമാര്‍ സി. വേണുഗോപാല്‍ കെ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!