റോഡിന്റേയും ഡ്രൈനേജിന്റെയും പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു
പ്രളയത്തില്‍ തകര്‍ന്ന റോഡിന്റേയും ഡ്രൈനേജിന്റെയും പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയത്തിലാണ് കമ്പളക്കാട് ടൗണിന്റെ സമീപ പ്രദേശമായ എ.പി.ജെ നഗറില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡും , ഡ്രൈനേജും ശക്തമായ വെള്ളപാച്ചിലില്‍ ഒലിച്ചു പോയത്. നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന റോഡായിരുന്നു ഇത്.
റോഡ് തകര്‍ന്നതിനു ശേഷം പ്രദേശവാസികള്‍ മുളയും കമുങ്ങുമുപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിരുന്നു.പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് പഞ്ചായത്തിന്റെ പെര്‍ഫോമന്‍സ് ഫണ്ട് 9 ലക്ഷവും , എന്‍.ആര്‍.ഇ.ജെ ഫണ്ട് 10 ലക്ഷവും ഉപയോഗിച്ച്് റോഡും ഡ്രൈനേജും നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെ ഏറെ അഹ്ലാദത്തിലാണ് പ്രദേശവാസികള്‍ .ജംഷീദ് കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഹക്കിം, ഹാരിസ് മാട്ടായി , താഹിര്‍ , വിജയന്‍ , ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.