പടിഞ്ഞാറത്തറ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം 8 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നുവെന്നും ചെന്നിത്തല.
ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതായിരുന്നു യുഡി എഫ് സമീപനം. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്ന നയത്തെ സി പിഐ നേരത്തെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ കാനം രാജേന്ദന് വായടഞ്ഞോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്‌ററുകള്‍ ഇങ്ങോട്ട് വെടിവെച്ചപ്പോഴാണ് അങ്ങോട്ട് വെടിവെച്ചതെന്ന പോലീസ് ഭാഷ്യം ആരും വിശ്വസി
ക്കുന്നില്ലെന്ന് ചെന്നിത്തല. വാളാരംകുന്നില്‍ നടന്നത് വ്യാജ ഏററുമുട്ടലാണ്. പ്രദേശവാസികള്‍ നല്‍കുന്ന വിവരങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല
അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ് .കള്ളക്കടത്ത് സംഘത്തെ സഹായിച്ചത് സി എം. ഓഫീസാണ്. മുഖ്യമന്ത്രിയലേക്ക് അന്വേഷണം എത്താന്‍ കാലതാമസം ഉണ്ടാവില്ലെന്ന് രമേശ് ചെന്നിത്തല. നാട്ടില്‍ നടക്കുന്ന അഴിമതിയും കൊള്ളയും പുറത്തുവരും എന്നുള്ളത് കൊണ്ടാണ് സിബിഐ നേരിട്ട് കേസന്വേഷിക്കുന്നത് വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.