തൊഴിലുറപ്പ് തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കെ.പി.സി.സി.എക്‌സീക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഐ.എന്‍ ടി.യു.സിയുടെ നേതൃത്വത്തില്‍ ദിവസക്കൂലി 500 രുപയാക്കുക, തൊഴിലാളി കള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, തൊഴില്‍ സമയം 9 മണി മുതല്‍ 4 മണി വരെയാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സണ്ണി തോമസ് അദ്ധ്യക്ഷനായിരുന്നു.ഡി.സി.സി.ജനറല്‍ സെക്രട്ടറി എന്‍.യു.ഉലഹന്നാന്‍, പി.എ.ശിവന്‍, ജിനി തോമസ്, സ്വപ്ന ഷിജു, അജിത തോമസ്, ബിന്ദു, ജോ മറ്റ് ,ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.