സിഎംപി സംസ്ഥാന കമ്മറ്റി അംഗം ഉള്‍പ്പെടെ 60 ഓളം പ്രവര്‍ത്തകര്‍ സിഎംപിയില്‍ നിന്ന് രാജി വെച്ച് കേരളാ കോണ്‍ഗ്രസ് (എം)ല്‍ ചേരാന്‍ തീരുമാനിച്ചതായി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയിലും യുഡി എഫ് വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് സിഎംപി സംസ്ഥാന കമ്മറ്റി അംഗം സി എം ബാബു, വടുവഞ്ചാല്‍ സിഎംപി ജില്ലാ ഭാരവാഹി കുര്യാക്കോസ് എന്നിവരും 60 ഓളം പ്രവര്‍ത്തരും കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരാന്‍ തീരുമാനിച്ചത്.
ജില്ലാ കമ്മറ്റി അംഗം കുര്യാക്കോസ്, മെമ്പര്‍ ടി ജെ ബിനേഷ് , പുഷ്പ വട്ടക്കാെല്ലി, ചന്ദ്രിക മരവയല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.