എ.പി.ജെ നഗര്‍ വാര്‍ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് എ.പി.ജെ നഗര്‍ വാര്‍ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.പി.ജെ നഗര്‍ എസ്.സി. തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും , സ്മാര്‍ട്ട് അംഗന്‍ വാടിയുടേയും, കൊട്ടേക്കാരന്‍, മിച്ചഭൂമി എന്നിവിടങ്ങളിലെ കുടിവെള്ള കണക്ഷന്‍ നല്‍കല്‍ എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.
എ.പി.ജെ നഗര്‍ അംഗന്‍ വാടിയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് നിര്‍വഹിച്ചു. എസ്.സി തൊഴില്‍ പരിശീലനം കേന്ദ്രത്തിന്റെ ഉദ്ഘാടനം കിഴക്കേയില്‍ അഹമ്മദ് ഹാജി നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ കെ.എം ഫൈസല്‍, വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പി. ഇസ്മയില്‍, പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ തുടങ്ങിയവര്‍ സംസാരിച്ചു.