പ്രതികളില്‍ കല്‍പ്പറ്റ എമിലി സ്വദേശി ജംഷീര്‍ പത്തോളം കഞ്ചാവ് കേസിലും, പല ക്രിമിനല്‍ കേസുകളിലും പ്രതി.പുലര്‍ച്ചെ രണ്ട് മണിക്ക് പുതാടി മഹാദേവ ക്ഷേത്രത്തില്‍ മോഷണ നടത്തുന്നതിന് പ്രതികള്‍ അമ്പല പരിസരവും, ചുറ്റമ്പലത്തെ കുറിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് നീരിക്ഷണം നടത്തിയതായാണ് സൂചന.
പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കും, കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.മുഹമ്മദ് സിനാന്‍ ,അക്ഷയ്, ശരത്ത്, ജംഷീര്‍ എന്നീ 4 പ്രതികളെയാണ് പോലീസ് മണിക്കൂറുകള്‍ കൊണ്ട് വലയിലാക്കിയത്.ഇന്നലെ രാവിലെ തന്നെ മുഹമ്മദ് സിനാനും, അക്ഷയും മോട്ടോര്‍ ബൈക്കില്‍ പകല്‍ സമയത്തും അമ്പല പരിസരത്ത് കറങ്ങിയിരുന്നു. പ്രദേശത്തുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വാഹന പൂജയും അമ്പലത്തില്‍ പ്രദിക്ഷണവും നടത്തി തിരിച്ച് പോയിരുന്നു. കവര്‍ച്ചക്ക് മുഹമ്മദ് സിനാനും, അക്ഷയും ഇവിടെ തന്നെ ക്യാമ്പ് ചെയ്തു.കഴിഞ്ഞ 31നാണ് ഈ അമ്പലത്തില്‍ പുനപ്രതിഷ്ഠ നടന്നത്. ഇത് മനസ്സിലാക്കിയാണ് നാല്‌വര്‍ സംഘം മോഷണ ത്തിന് ഇവിടം തിരഞ്ഞെടുത്തത്.
ക്ഷേത്രം പൂജാരിയുടെയും, പോലീസിന്റെയും തന്ത്രപരമായ ഇടപെടല്‍ സംഭവസ്ഥലത്ത് നിന്ന് മുഹമ്മദ് സിനാനെയും, മറ്റോരിടത്ത് നിന്ന് അക്ഷയി നെയും പിടികൂടി. തുടര്‍ന്ന് വൈത്തിരിയില്‍ വെച്ച് ജംഷീറിനെയും കൂട്ടാളി ശരത്തിനെയും പിടികൂടിയത്. സി.ഐ.സതീഷ് കുമാര്‍, എസ് ഐ വി.ആര്‍ അരുണ്‍കുമാര്‍, സിവില്‍ സീനിയര്‍ പോലീസുകരായ ബാലന്‍, ജിന്‍സണ്‍, ഷിഹാബ്, കൃഷ്ണമോഹനന്‍, സെക്കീര്‍ തുടങ്ങിയവരാണ് പ്രതികളെ വലയിലാക്കിയത്.