കഞ്ചാവുമായി യുവാവ് പിടിയില്‍.
കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മാനന്തവാടി നാലാം മൈല്‍ സ്വദേശിയായ അയനിക്കര വീട്ടില്‍ സിനാന്‍ എ.കെ(23) എന്നയാളെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍ ടി.യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 50ഗ്രാം കഞ്ചാവ് പിടികൂടി. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍,രാജേഷ് എം.ജി, ഹാഷിം.കെ എന്നിവര്‍ പങ്കെടുത്തു.