പുലിക്കാട്ട്കടവ് പാലം നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു
മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍,തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായിരുന്നു.12.63 കോടി രൂപ ചെലവിലാണ് 21 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളോട് കൂടിയ പാലം നിര്‍മ്മിക്കുന്നത്.വാളാട് വച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ബാബു, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്‍,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഏല്‍.ജെ ഷജിത്ത്,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ രാജേഷ്, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.കെ മിനി,അസിസ്റ്റന്റ് ഏക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.കെ ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.