കളിയിലൂടെ പഠനം സ്‌കൂളുകള്‍ ഒരുങ്ങി

0

പ്രീ പ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ 40 സ്‌കൂളുകള്‍ കളിക്കോപ്പുകളും പഠനോപകരണങ്ങളുമായി ഒരുങ്ങി. ബിആര്‍സി ഫണ്ട് ഉപയോഗിച്ചാണ് പ്രീ പ്രൈമറി ക്ലാസുകള്‍ ഒരുക്കിയത്.ബിആര്‍സി ഈ വര്‍ഷം ജില്ലയില്‍ 40 സ്‌കൂളുകള്‍ക്ക് കളിയിലൂടെ പഠനം എന്ന ലക്ഷ്യവുമായി പ്രീ പ്രൈമറി ക്ലാസുകള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 25000 രൂപ വീതം അനുവദിച്ചിരുന്നു.

ജില്ലയില്‍ തിരഞ്ഞെടുത്ത 40 സ്‌കൂളുകളാണ് ഇപ്പോള്‍ പ്രവര്‍ത്തന മൂലകള്‍ എന്ന രീതിയില്‍ അണിഞ്ഞൊരുങ്ങുന്നത്. ക്ലാസ് റൂമുകളുടെ ഓരോമൂലയിലും ശാസ്ത്ര മൂല, സംഗീത മൂല, ഗണിത മൂല,പാവ മൂല തുടങ്ങി വ്യത്യസ്ത ഭാഗങ്ങളില്‍ കളിക്കോപ്പുകള്‍ ഒരുക്കി കുട്ടികള്‍ക്ക് കളിയിലൂടെ പഠനം എളുപ്പമാക്കാന്‍ ആണ് ഈ പദ്ധതി. ഇതിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ്ബി ആര്‍ സി നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് 50,000 രൂപയായിരുന്നു വകയിരുത്തിയത്. ഈ വര്‍ഷം കൂടുതല്‍ സ്‌കൂളുകള്‍ക്ക് തുക അനുവദിച് പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി ക്ലാസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. വെള്ളമുണ്ട ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ അതി മനോഹരമായ രീതിയിലാണ് പ്രീ പ്രൈമറി ക്ലാസ് മുറികള്‍ അണിയിച്ചൊരുക്കിയത്

Leave A Reply

Your email address will not be published.

error: Content is protected !!