നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പരാജയം:പി.കെ.ജയലക്ഷ്മി.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം, കുടുംബത്തിന് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പരാജയമെന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയുമായ പി.കെ.ജയലക്ഷ്മി. കുട്ടികളുടെ അമ്മമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് മാനന്തവാടി സബ്ബ് കലക്ടര്‍ ഓഫീസിനു മുന്‍പ്പില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മഹിള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേരി ദേവസ്യ, സി.കെ.രക്തവല്ലി, സന്ധ്യ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.