ഭിന്നശേഷിക്കാരായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം

0

2004 മുതല്‍ 2019 വരെ സര്‍ക്കാറിനു കീഴില്‍ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തി.കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ സെക്രട്ടറി മോഹനന്‍ പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു.

പല വകുപ്പുകളിലായി എംപ്ലോയിമെന്റ് വഴി നിയമനം നേടിയ ജീവനക്കാരാണ് സമര രംഗത്തുള്ളത്. 2004 മുതല്‍ 2019 വരെ സര്‍ക്കാറിനു കീഴില്‍ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ ഈ താല്‍ക്കാലിക ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താന്‍ മാറിമാറി ഭരിക്കുന്ന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.2004 വരെയുള്ള ഭിന്നശേഷിക്കാരെ നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു.ഒരു മാസം 1400 രൂപയാണ് പെന്‍ഷന്‍ കിട്ടുന്നത്. വീട്ടില്‍ സുഖമില്ലാതെ കിടക്കുന്നവരും മക്കളുടെ പഠനത്തിനും ഈ തുക മതിയാകില്ല.

ജോലി നഷ്ടപ്പെട്ടാല്‍ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍ ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് നിവേദം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ അനിശ്ചിത കാല സമരം നടത്താനാണ് സംഘടനയുടെ തീരുമാനം. ധര്‍ണ്ണയില്‍ ഹരീഷ് കല്‍പ്പറ്റ, ഇബ്രാഹി പനമരം ,അനില്‍ അമ്പലവയല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!