വിജയ് ചിത്രം മെര്‍സലിന്റെ പോസ്റ്ററും ഓഡിയോ ടീസറും എത്തി

0

ഇളയദളപതി വിജയ് നായകനാവുന്ന മെര്‍സലിന്റെ പുതിയ പോസ്റ്ററും ആദ്യഗാനത്തിന്റെ ഓഡിയോയും പുറത്തുവിട്ടു. വിജയ് ആരാധകരെ കയ്യിലെടുക്കാന്‍ മെര്‍സലിന്റെ ആദ്യ ഗാനം അലപോറാന്‍ തമിഴന്‍ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ് പുറത്തുവിട്ടത്. വിവേക് എഴുതിയ വരികള്‍ക്ക് എ.ആര്‍.റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കൈലാഷ് ഖേര്‍, സത്യ പ്രകാശ്, ദീപക്, പൂജ എ.വി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അറ്റ്ലിയാണ് മെര്‍സലിന്റെ സംവിധായകന്‍. ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്. സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. എസ്ജെ സൂര്യ,സത്യരാജ്,വടിവേലു തുടങ്ങി വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

Leave A Reply

Your email address will not be published.

error: Content is protected !!