വാട്സ്ആപ് വഴി സ്ത്രീയെ അപമാനിച്ചു; യുഎഇയില്‍ യുവാവിന് വന്‍തുക പിഴ

0

സ്‍ത്രീക്ക് അപകീര്‍ത്തികരമായ വാട്‍സ്ആപ് സന്ദേശങ്ങള്‍ സന്ദേശങ്ങള്‍ അയച്ച യുവാവിന് അബുദാബി കോടതി 2,70,000 ദിര്‍ഹം (അരക്കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. ഇതില്‍ 20,000 ദിര്‍ഹം സ്‍ത്രീക്ക് നല്‍കേണ്ട നഷ്‍ടപരിഹാരവും 2,50,000 ദിര്‍ഹം പിഴയുമാണ്.തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി അറബ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‍തു. ഐ.ടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഇതോടെ താന്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്‍ടപരിഹാരം തേടി യുവതി സിവില്‍ കേസ് ഫയല്‍ ചെയ്‍തു. ഈ കേസില്‍ പ്രാഥമിക കോടതി 20,000 ദിര്‍ഹം യുവതിക്ക് നഷ്‍ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. 

Leave A Reply

Your email address will not be published.

error: Content is protected !!