മീഡിയാ വണ്‍ ടിവി മഹാ പഞ്ചായത്ത് പുരസ്‌ക്കാരം മേപ്പാടി പഞ്ചായത്ത് ഭരണസമിതി ഏറ്റുവാങ്ങി. കണ്ണൂര്‍ പ്രസ് ക്ലബില്‍ വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.