ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി ബാങ്കിംഗ് ഏജന്‍സിയായ സാമ. രാജ്യത്തെ ബാങ്കിംഗ് ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. വ്യാജവും അജ്ഞാതവുമായ വഴികളിലൂടെ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കരുതിയിരിക്കാൻ ആണ് നിർദേശം. കോവിഡ് സാഹചര്യം മുതലാക്കി രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം നൽകിയത്.