ചീയമ്പത്തെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി.

0

ചീയമ്പം 73ല്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് ചീയമ്പം 73ലെ ആന പന്തിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം പിടികൂടിയ കടുവയാണിത്. പ്രദേശത്തെ 15 ഓളം ആടുകളെ കടുവ കൊന്നു തിന്നിരുന്നു.കടുവയെ പിടികൂടുന്നതിന് ഈ മാസം 8നാണ് കൂട് സ്ഥാപിച്ചത്. കടുവയെ പിടികൂടാത്തതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലായിരുന്നു.കൂട്ടിലായ കടുവയെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിശോധിക്കും. ചെതലയം റേഞ്ച് ഓഫീസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!