പോലീസിന്റെ അനാസ്ഥ: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രദേശവാസികള്‍

0

ആറുവാള്‍ ക്ഷേത്രത്തിലും ഭവനത്തിലും നടന്ന കവര്‍ച്ചയിലെ പ്രതികളെ പിടികൂടാത്ത പോലീസിന്റെ അനാസ്ഥക്ക് എതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതി ഷേധത്തിന് ഒരുങ്ങുന്നു.ഈ കഴിഞ്ഞ തിരുവോണ ത്തിന്റെ രാത്രി തൊടുവയല്‍ കുരിക്കലാല്‍ ഭഗവതി ക്ഷേത്രത്തിലും കാവുംകുന്ന് ഭഗവതി ക്ഷേത്രത്തിലും ശ്രീകുമാറിന്റെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്.

രാത്രിയില്‍ വീടിന്റെ മുകളിലൂടെ കയറി കല്ല് വെച്ച് ഷീറ്റ് പൊട്ടിച്ച് അകത്ത് കടന്ന് രണ്ട് അലമാരകളും പൊളിച്ച് പണം മോഷ്ടിക്കുകയും ടി.വി സെറ്റ് ബോക്‌സ് എന്നിവ കൊണ്ട് പോവുകയും ചെയ്തു. ക്ഷേത്രത്തില്‍ ജനുവരിയില്‍ നടന്ന ഉത്സവത്തിന്റെ ഭണ്ഡാരത്തിലുള്ള പണവും കളവ് പോയിരുന്നു.പോലീസില്‍ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പ്രതികളെ പിടികൂടിയില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടിയുമായി മുന്നോട്ട് വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!