റാപ്പിഡ് ടെസ്റ്റുകള്‍ ഊര്‍ജിതപ്പെടുത്താനൊരുങ്ങി ബഹ്റെെന്‍
ബഹ്റൈനിൽ കോവിഡ് പരിശോധനാ ഫലം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റുകൾ ഊർജിതപ്പെടുത്തും. ഇതുവരെയായി രാജ്യത്ത് 7916 റാപ്പിഡ് ടെസ്റ്റുകൾ നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 374 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഉണ്ടോ എന്ന് സ്വയം പരിശോധിച്ച് അറിയാൻ സാധിക്കുന്ന. ടെസ്റ്റ് കിറ്റുകൾ ആശുപത്രി വഴിയും ഫാർമസികളിലൂടെ യും ലഭ്യമാക്കാനാണ് ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയത്