ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വനംവകുപ്പ് വിലങ്ങ് തടി: ആദിവാസി വികസന പാര്‍ട്ടി
ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വനംവകുപ്പ് വിലങ്ങ് തടിയായി നില്‍ക്കുകയാണെന്ന് ആദിവാസി വികസന പാര്‍ട്ടി.തുലാപത്തിന്റെ നായാട്ടിന് വനം വകുപ്പ് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്. കുറിച്ച്യ, കുറുമ, കാട്ടുനായ്ക്ക, സമുദായങ്ങള്‍ക്ക് തുലാപത്തിന് നായാട്ട് ചടങ്ങ് അനിവാര്യമാണ്.
മുന്‍ കാലങ്ങളില്‍ അഞ്ച് ദിവസം വരെ നായാട്ട് അനുവദിച്ചിരുന്നതാണെന്നും ഇപ്പോള്‍ മൂന്ന് ദിവസമെങ്കിലും അനുവദിക്കണമെന്നും അല്ലാത്തപക്ഷം ജയില്‍ നിറയ്ക്കല്‍ അടക്കമുള്ള പ്രത്യക്ഷ സമരങ്ങള്‍ക്ക് ആദിവാസി വികസന പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് നിട്ടം മാനി കുഞ്ഞിരാമന്‍ പറഞ്ഞു