തോണി സര്‍വ്വീസ് പുനരാരംഭിച്ചു

0

ബൈക്കുപ്പയിലേയും മരക്കടവിലേയും തോണിസര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനം. കോവിഡിനെ തുടര്‍ന്ന് കേരളാ കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കബനി നദിയിലൂടെയുള്ള തോണി സര്‍വ്വീസ് പുര്‍ണ്ണമായി നിര്‍ത്തിവെക്കുകയായിരുന്നു. ബൈരക്കുപ്പ, മരക്കടവ് കടവുകളിലായി 25ഓളം തോണികളാണ് സര്‍വ്വീസ് നടത്തിയത്.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും തോണിസര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തോണിക്കാര്‍ മുള്ളന്‍കൊല്ലി, ബൈരക്കുപ്പ പഞ്ചായത്തുകളിലും പരാതി നല്‍കിയതിന്റെ അചടിസ്ഥാനത്തിലാണ്  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തോണി സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ഒരോ തോണിയിലും സാമൂഹ്യ അകലം പാലിച്ച് 5 യാത്രക്കാരെ കയറ്റാമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ച് 17നായിരുന്നു തോണിസര്‍വ്വീസ് നിര്‍ത്തിവച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!