മാസ്കില്ലാതെ കറങ്ങി നടന്നു, പിടികൂടിയപ്പോള്‍ കൈക്കൂലി വാഗ്ദാനം; ദുബൈയില്‍ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ, പിഴ
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് പിടികൂടിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്ത ഇന്ത്യക്കാരന് ദുബൈയില്‍ തടവുശിക്ഷ. പൊലീസുകാരന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തതിന് ഇയാള്‍ക്ക് മൂന്നുമാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി ഇന്ത്യക്കാരന്‍ 5,000 ദിര്‍ഹം പിഴയും വിധിച്ചു.
ജയില്‍ശിക്ഷ കഴിയുമ്പോള്‍ ഇയാളെ നാടുകടത്തും. ഏപ്രിലില്‍ ദേശീയ അണുനശീകരണ യഞ്ജത്തിന്റെ സമയത്താണ് ജബല്‍ അലി ഏരിയയില്‍ പട്രോളിങ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ 24കാരനായ യുവാവിനെയും ഒരു സ്ത്രീയെയും ഹോട്ടലിന് പുറത്ത് മാസ്‌ക് ധരിക്കാതെ കണ്ടെത്തിയത്.