സൗദിയില്‍ ടെസ്റ്റ് ചെയ്തവരില്‍ നാലര ശതമാനം പേര്‍ കോവിഡ് പോസിറ്റിവ്
സൗദിയിൽ ഇത് വരെ മുക്കാൽ കോടിയിലധികം പേരില് കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ നാലര ശതമാനത്തിലധികം പേരിൽ മാത്രമേ ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ഒന്നര ശതമാനത്തിലധികം പേർ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു