റീ എന്‍ട്രി വിസ റദ്ദാക്കിയാല്‍ ഇനി പണം തിരികെ ലഭിക്കില്ലെന്ന് സൗദി അറേബ്യ
സൗദിയില്‍ നിന്ന് പുറത്ത് പോകുന്നതിന് റീ എന്‍ട്രി വിസ നേടിയ ശേഷം കാന്‍സല്‍ ചെയ്താല്‍ ഇതിനായി അടച്ച പണം തിരികെ നല്‍കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. എക്‌സിറ്റ് റീ എന്‍ട്രി വിസ നേടിയര്‍ കാലാവധിക്ക് മുമ്പായി രാജ്യം വിടണമെന്നാണ് നിയമം. അല്ലാത്ത പക്ഷം വിസ റദ്ദാക്കുകയോ അല്ലെങ്കില്‍ കാലാവധി പുതുക്കി നേടുകയോ ചെയ്യണം.