ഡിഎഫ്ഒയുടെ വീട്ടില്‍ ദാസ്യപ്പണി;പിരിച്ചുവിട്ട വാച്ചറെ തിരിച്ചെടുക്കും.
വീട്ടുജോലിക്ക് വിസമ്മതിച്ചതിന് താല്ക്കാലിക വാച്ചറെ പിരിച്ചുവിട്ട സംഭവത്തില്‍ പിരിച്ചു വിട്ട വാച്ചറെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ സി.പി.ഐ.നേതാക്കളുമായി കണ്ണൂര്‍ സി.സി.എഫ് അടല്‍ അരശ് നടത്തിയ ചര്‍ച്ചയിലാണ് പിരിച്ചുവിട്ട വാച്ചര്‍ മുരളിയെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.ഇക്കഴിഞ്ഞ ദിവസമാണ് വീട്ടുജോലിക്ക് വിസമ്മതിച്ച വനം വകുപ്പ് വാച്ചര്‍ കണിയാമ്പറ്റ സ്വദേശിയായ മുരളിയെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.രമേശ് വിഷ്‌ണോയ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതെ തുടര്‍ന്ന് തിങ്കളാഴ്ച സി.പി.ഐയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ.യെ ഉപരോധിച്ചിരുന്നു. ഇതെ തുടര്‍ന്ന് മന്ത്രിതല ഇടപ്പെടല്‍ ഉണ്ടാവുകയും പ്രശ്‌ന പരിഹാരത്തിനായി കണ്ണൂര്‍ സി.സി.എഫ് അടല്‍ അരശിനെ ചുമതപ്പെടുത്തുകയും ചെയ്തത്. ഇതെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മാനന്തവാടി ഫോറസ്റ്റ് ഐ.ബി.യില്‍ വെച്ച് സി.പി.ഐ.നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുരളിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, നേതാക്കളായ കെ.സജീവന്‍, നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.