കോണ്‍ഗ്രസ് നേടിയെടുത്ത രാജൃത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭീഷണിയിലാണ് ഈ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പെന്‍ഷന്‍കാര്‍ ജാഗരൂകരായിക്കണമെന്ന് കെ.പി.സി.സി അംഗം എന്‍.ഡി. അപ്പച്ചന്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ – കെ.എസ്.എസ്.പി.എ വയനാട് ജില്ല സമര പ്രാഖ്യാപന കണ്‍വന്‍ഷന്‍ മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വിപിനചന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വിനയദാസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 9 ന് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കളക്ട്രേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരും പങ്കെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി. കെ ജേക്കബ് സ്വാഗതം പറഞ്ഞു. കെ കുഞ്ഞമ്മദ്, പി വി പൗലോസ് മാസ്റ്റര്‍, എസ് ഹമീദ്, ടി.പി.ശശിധരന്‍ മാഷ്, എം തോമസ്, വി ആര്‍ ശിവന്‍, വനജാക്ഷി ടീച്ചര്‍, കെ കാര്‍ത്ത്യായനി, സുബ്രഹ്മണ്യന്‍, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു.