എഫ്എസ്പി കിറ്റ് വിതരണം നടത്തി
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഫുഡ് സപ്പോട്ട് പ്രോഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം പഞ്ചായത്തിലെ 163 കോളനികളിലെ 3510 കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന്‍ നിര്‍വ്വഹിച്ചു.ടൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ ശ്രീകല,സിഎസ്ഡബ്ല്യു സന്ദീപ്,എസ്ടി പ്രെമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.