തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ ഹാഷിഷ് ഓയിലും പാന്‍മസാല ഉല്‍പ്പന്നങ്ങളും പിടികൂടി.ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും നടത്തിയവാഹനപരിശോധനയിലാണ് കോഴിക്കോട് സ്വദേശികളായ പിലാക്കണ്ടി നൈനാന്‍ വളപ്പില്‍ വീട്ടില്‍ ഷര്‍ഷാദ് കെ.വി(28),കല്ലറക്കണ്ടി തുലാമുറ്റം പറമ്പ് വീട്ടില്‍ ഷാഹുല്‍ ഹമീദ് എം.പി(29) എന്നിവര്‍ പിടിയിലായത്.ഇവരില്‍ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിലും 95 ബണ്ടില്‍ (1330 പാക്കറ്റ്)പാന്‍മസാല ഉല്‍പ്പന്നങ്ങളും പിടികൂടി.
ഇവര്‍ യാത്രചെയ്തിരുന്ന കെ.എല്‍ 54 ജെ 6169 നമ്പര്‍ ഹൂണ്ടായി ഇയോണ്‍ കാറും കസ്റ്റഡിയിലെടുത്തു.വീഡിയോ കോണ്‍ഫറന്‍സിങ് മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്.വി, ഷഫീഖ്.ഒ,വിജേഷ് കുമാര്‍.പി,ഹാഷിം.കെ,സാലിം.ഇ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു