പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

0

സംസ്ഥാനത്ത് ഈ വര്‍ഷം 650 കോടി രൂപയുടെ വായ്പ പദ്ധതിയാണ് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനന്തവാടിയില്‍ പുതുതായി ആരംഭിച്ച പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മാനന്തവാടിയില്‍ നടന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കെ.എസ്.ബി.സി.ഡി.സി ഡയറക്ടര്‍ ടി.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ,നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരന്‍, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ റഷീദ് പടയന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസ് മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ, ബിന്ദു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

മാനന്തവാടി കെ.എസ്.ആര്‍.ടി.സി ബൈപ്പാസ് റോഡിലെ എം.വി.ജി സണ്‍സ് ആര്‍ക്കേഡിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!