പോലീസ് സ്റ്റേഷനും എയ്ഡ് പോസ്റ്റും അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ
തിരുനെല്ലിയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കെ സി മണിയുടെ അനുസ്മരണ ദിനത്തില്‍ കോവിഡ് സമ്പര്‍ക്കം കാരണം 23 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച പോലിസ് സ്റ്റേഷനും,എയ്ഡ് പോസ്റ്റും ഡിവൈഎഫ്‌ഐ തിരുനെല്ലി മേഖല കമ്മിറ്റി നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പിപി കിറ്റ് ധരിച്ച് രാകേഷ്, സെയ്ദ് അഷ്റഫ് എന്നിവര്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. സഹായവുമായി ബ്ലോക്ക് സെക്രട്ടറി ജിതിന്‍, കെ.ആര്‍ മേഖല സെക്രട്ടറി ബബീഷ്, വി.ബി,സുഭാഷ്,വിജീഷ് എന്നിവരും കൂടെയുണ്ടായിരുന്നു