സൗദി അറേബ്യയിൽ 472 പേര്‍ക്ക് കൊവിഡ്; 19 മരണം

0

സൗദി അറേബ്യയിൽ 507 കൊവിഡ് ബാധിതർ സുഖം പ്രാപിച്ചു. 472 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ  മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,41,062 പോസിറ്റീവ് കേസുകളിൽ 3,27,327 പേർ രോഗമുക്തി നേടി.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. ആകെ  മരണസംഖ്യ 5127 ആണ്. മരണനിരക്ക് 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8608 പേരാണ്. അതിൽ 829 പേരുടെ നില ഗുരുതരമാണ്. റിയാദ് 2,  ജിദ്ദ 2, മക്ക 2, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 3, അബൂ അരീഷ് 1, റാബിഖ് 1 എന്നിവിടങ്ങളിലാണ്  വ്യാഴാഴ്ച മരണങ്ങൾ സംഭവിച്ചത്. 

Leave A Reply

Your email address will not be published.

error: Content is protected !!