ഷാര്‍ജയില്‍ ഫാമിലി ഏരിയകളില്‍ നിന്ന് നാലായിരത്തോളം ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു

0

ഷാര്‍ജയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 3963 ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു. 1514 പരിശോധനകളാണ് ഇതിനായി നടത്തിയത്. അല്‍ ഖാദിസിയ്യില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരുന്ന 185 സ്ഥലങ്ങളില്‍ നിന്നാണ് ഷാര്‍ജ മുനിസിപ്പാലിറ്റി ബാച്ചിലര്‍മാരെ ഒഴിപ്പിച്ചത്.കെട്ടിടങ്ങള്‍ വാടകയ്‍ക്ക് കൊടുക്കുന്നതിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച 161 വീട്ടുടമസ്ഥരില്‍ നിന്ന് മുനിസിപ്പാലിറ്റി പിഴ ഈടാക്കി. 169 പേര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് നോട്ടീസുകള്‍ നല്‍കി. പലവീടുകളിലെയും താമസക്കാര്‍ നിയമവിരുദ്ധമായി വീടുകള്‍ വിഭജിക്കുകയും അനധികൃതമായി വൈദ്യുതി കണക്ഷനെടുക്കുകയും ചെയ്‍തിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ 79 വീടുകളുടെ കണക്ഷന്‍ വിച്ഛേദിച്ചതായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി അറിയിച്ചു. 

Leave A Reply

Your email address will not be published.

error: Content is protected !!