ജില്ലാഭരണകുടവും ജില്ലാ ശിശുസംരക്ഷ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കുട്ടികളുമായി സംവദിച്ചു.ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ ഗുണപ്രദമാണെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും കുട്ടികള്‍ എം.എല്‍.എയെ അറിയിച്ചു. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും കേബിള്‍ സൗകര്യമില്ലെന്നും പരിഭവം പറഞ്ഞ വിദ്യാര്‍ത്ഥിയോട് കേബിള്‍ സൗകര്യം ഉറപ്പാക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. വീട്ടിലിരിക്കുന്ന സമയത്ത് കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് അറിവ് നേടണമെന്നും എം.എല്‍.എ കുട്ടികളോട് പറഞ്ഞു. എം.എല്‍.എ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു സ്മിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.