ചീയമ്പം വനപ്രദേശത്ത് ഏതു സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും കടുവ എത്തുമെന്ന ഭീതിയിലാണ് ആളുകള്‍. ചീയമ്പം 73 കോളനിയിലെ നൂറിലധികം കുടുംബങ്ങളും പേടിച്ചാണ് കഴിയുന്നത്.
മിക്ക വീടുകളുടെയും വരാന്തയില്‍ വലിയ ടാര്‍ ബാരല്‍ സൂക്ഷിച്ചിട്ടുണ്ട്. വീട്ടിലെ നായ്ക്കള്‍ കുരക്കുകയോ അസാധാരണ ശബ്ദമുണ്ടാക്കുകയോ ചെയ്യുമ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്ന് പാട്ട കൊട്ടി വലിയ ശബ്ദമുണ്ടാക്കിയാണ് ഇപ്പോള്‍ കടുവയെ ഓടിക്കുന്നത്.
കഴിഞ്ഞ ഏഴാം തീയതിയാണ് ആദ്യ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച സന്ധ്യയ്ക്ക് ബൈക്ക് യാത്രക്കാര്‍ കടുവയെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആനപ്പന്തി ഭാഗത്ത് രണ്ടാമതൊരു കൂടും സ്ഥാപിച്ചു.
വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ജനങ്ങളില്‍ ഭീതി വളര്‍ത്തുകയും ചെയ്ത കടുവ വനാതിര്‍ത്തിയില്‍ വിഹരിക്കുമ്പോള്‍ ആശങ്കകളുമായി ആണ് ഇവിടുത്തെ നാട്ടുകാര്‍ കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച പാതിരാത്രിവരെ പ്രദേശവാസികള്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ 73 ല്‍ തടഞ്ഞ് വെച്ചിരുന്നു. കൃഷിയിടത്തില്‍ നിന്ന് തുരത്തുന്നതിനിടെ റേഞ്ച് ഓഫീസറെയും ഡ്രൈവറെയും ആക്രമിച്ച് കാടുകയറിയ കടുവയെ കുണ്ടുവാടി വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
കടുവ പ്രശ്‌നം തീര്‍ന്നെന്ന് ആശ്വസിച്ചപ്പോഴാണ് ഇതേ റേഞ്ചില്‍ കടുവ വനപാലകര്‍ക്ക് നാട്ടുകാര്‍ക്കും തലവേദനയായിരിക്കുന്നത്.