കൊവിഡ് ബാധിച്ച് യുവതി മരിച്ചു

0

ജില്ലയില്‍ ആദിവാസി സമൂഹത്തിനിടയില്‍  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായി  മൂന്നാമത്തെ കോവിഡ് മരണം ഇന്ന് കല്‍പ്പറ്റയില്‍ റിപ്പോര്‍ട്ട് ചെയ്തു.കല്‍പ്പറ്റ  മണിയങ്കോട് സബ് സെന്ററിന് കീഴില്‍ മൂന്നാം വാര്‍ഡിലെ കോളിമൂല കോളനിയിലെ ശാരദ ( 40) ആണ് ഇന്ന് പുലര്‍ച്ചെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടത്.ഇതോടെ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വൈത്തിരിയിലെ സുഗന്ധഗിരി പ്ലാന്റേഷന്‍ നാലാം  യൂണിറ്റില്‍ സഹോദരനോടൊപ്പമായിരുന്നു  താമസം.ഒക്ടോബര്‍ 6ന് ആറാം തിയ്യതി കല്‍പ്പറ്റ ഓടമ്പം സബ് സെന്ററിന് കീഴില്‍ പതിമൂന്നാം വാര്‍ഡില്‍ അമ്പിലേരി ഗ്രാമത്തു വയല്‍ കോളനിയിലെ മകളുടെ വീട്ടിലേക്ക് വന്നു.രണ്ടു ദിവസമായി ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്13. ന് വൈകുന്നേരം  5 മണിക്ക് കല്‍പറ്റ ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.അനീമിയ കാരണം നല്ല ക്ഷീണവും ശ്വാസത്തിന് ബുദ്ധിമുട്ടും വന്നതിനെതുടര്‍ന്ന് പിറ്റേന്ന് രാവിലെ 11 മണിയോടെ ട്രൂ നാറ്റ്   ചെയ്ത് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക്  റഫര്‍ ചെയ്തു. ഇന്നലെ
ഉച്ചയ്ക്ക് കോ വിഡ് പോസിറ്റീവ് ആണെന്ന് റിസള്‍ട്ട് വന്നു.ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു.
മൂന്ന് മക്കളുണ്ട്. സംസ്‌ക്കാരം കല്‍പറ്റ പൊതു ശ്മശാനത്തില്‍ നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!
00:22