മാനന്തവാടിയില്‍ പോസ്റ്റ് കൊറോണ ക്ലീനിക് ആരംഭിച്ചു
കൊവിഡ് രോഗമുക്തര്‍ക്ക് അനുഗ്രഹമായി മാനന്തവാടിയില്‍ പോസ്റ്റ് കൊറോണ ക്ലീനിക് ആരംഭിച്ചു. ജില്ലാ ആശുപത്രിയോട് ചേര്‍ന്ന ടി.ബി. സെന്ററിലാണ് ക്ലീനിക് പ്രവര്‍ത്തിക്കുക.
കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് പോസ്റ്റ് കൊറോണ ക്ലീനിക് ആരംഭിച്ചത്. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗദ്ധന്‍ ഡോ.അബ്രഹാമിന്റെ നേതൃത്വത്തിലാണ് ക്ലീനിക് പ്രവര്‍ത്തിക്കുക.
എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ക്ലീനിക് പ്രവര്‍ത്തിക്കുക. കൊറോണ വൈറസ് മുഖ്യമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത് അതുകൊണ്ട് തന്നെ ശ്വാസകോശ രോഗ വിദഗ്ദ്ധദ്ധന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അത്തരം ആളുകളെ അതിന്റെ തായ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് റഫര്‍ ചെയ്യുന്നതും ഈ ക്ലീനികില്‍ വെച്ചാണ്.ആദ്യ ദിവസം തന്നെ കൊവിഡ് മുക്തരായ മുന്ന് പേര്‍ ക്ലീനിക്കില്‍ ചികിത്സ തേടുകയും ചെയ്തു.