ഗ്യാസ് സിലിണ്ടറില്‍ തൂക്കക്കുറവ് . പ്രദേശവാസികള്‍ ഗ്യാസ് വണ്ടി തടഞ്ഞു.
മാസങ്ങളായി നെല്ലിയമ്പം പ്രദേശത്ത് നിര്‍ദ്ധിഷ്ട അളവിനെക്കാള്‍ തൂക്കം കുറവ് ചില സിലണ്ടറുകളില്‍ കണ്ടെത്തിയിരുന്നു.പലതവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച്ാണ് ഇന്ന് രാവിലെ 10.30.ഓടെ നാട്ടുകാര്‍ ഗ്യാസ് വണ്ടി തടഞ്ഞത്.
പിന്നീട് ജില്ലാ ലീഗല്‍ മെട്രോള ജി മേധാവി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3 സിലിണ്ടറില്‍ തൂക്കക്കുറവ് കണ്ടെത്തി..പനമരത്തെ ഇന്ത്യന്‍ ഗ്യാസ് കുളങ്ങരത്ത് ഏജന്‍സിയാണ് പ്രദേശങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. മനോജ്, റിജേഷ്, ഗോപാലന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.